ഡബ്ലിൻ: ഡബ്ലിനിൽ നിന്നും കാണാതായ കൗമാരക്കാരിയുടെ ആരോഗ്യനിലയിൽ അന്വേഷണ സംഘത്തിന് ആശങ്ക. കുട്ടി അവശയായിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. അതേസമയം കുട്ടിയെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.
16 വയസ്സുള്ള പെൺകുട്ടിയെ ആണ് മുൽഹുദാർട്ടിൽ നിന്നും കാണാതെ ആയത്. വെള്ളിയാഴ്ച മുതൽ കുട്ടിയെ കാണാനില്ലെന്നാണ് വിവരം. വിറ്റോറിയ ചാഗാസ് എന്നാണ് പെൺകുട്ടിയുടെ പേര്. വെള്ളിയാഴ്ച ബ്ലാഞ്ചാർഡ്സ്ടൗണിലാണ് അവസാനമായി പെൺകുട്ടിയെ കണ്ടത്. ഏകദേശം 5 അടി 1 ഇഞ്ചാണ് കുട്ടിയുടെ ഉയരം. തവിട്ട് നിറമുള്ള മുടിയും തവിട്ട് നിറമുള്ള കണ്ണുകളും കുട്ടിയ്ക്കുണ്ട്. അവസാനമായി കാണുമ്പോൾ ബാഗും ചുവന്ന നിറത്തിലുള്ള വസ്ത്രവും കുട്ടി ധരിച്ചിരുന്നു.
Discussion about this post

