ഡബ്ലിൻ: ഇന്ധനത്തിന് ഏർപ്പെടുത്തിയിരുന്ന എക്സൈസ് തീരുവ കുറച്ച നടപടി പിൻവലിക്കാനുള്ള ആലോചനയുമായി സർക്കാർ. തിങ്കളാഴ്ച രാത്രി സർക്കാർ പ്രതിനിധികൾ സംബന്ധിച്ച് ചർച്ച നടത്തും. ഏപ്രിലിലാണ് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചത്.
പശ്ചിമേഷ്യൻ സംഘർഷത്തിന് അയവുവന്ന സാഹചര്യത്തിലാണ് തീരുവകൾക്കുള്ള ഇളവ് പിൻവലിക്കുന്നത്. ഇന്ധന വിലവർധനവിനെ തുടർന്ന് ഏപ്രിലിൽ വലിയ പ്രതിഷേധങ്ങൾക്ക് ആയിരുന്നു രാജ്യം സാക്ഷ്യം വഹിച്ചിരുന്നത്. ഇതേ തുടർന്ന് വില നിയന്ത്രിക്കാൻ എക്സൈസ് തീരുവയിൽ ഇളവ് പ്രഖ്യാപിക്കുകയായിരുന്നു. ജൂലൈ അവസാനം വരെ ഇളവ് തുടരുമെന്ന് ആയിരുന്നു ഇവരുടെ പ്രഖ്യാപനം.
Discussion about this post

