ഗാൽവേ: ഗാൽവേയിലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതിയെ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച ആയിരുന്നു സംഭവം. 35 കാരനായ അലി സൊഹ്റാബിയയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളെ നേരത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. കാസിൽറിയ ജയിലിൽ ആയിരുന്നു ഇയാളെ പാർപ്പിച്ചിരുന്നത്. ഇവിടുത്തെ സെല്ലിനുള്ളിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ക്ലിഫ്ഡനിലെ ഇന്റർനാഷണൽ പ്രൊട്ടക്ഷൻ അക്കൊമഡേഷൻ സർവീസ് (ഐപാസ്) സെന്ററിന് സമീപം വച്ചായിരുന്നു ഇയാൾ ഭാര്യയും ഇറാനിയൻ പൗരയുമായ മസൗമേ ജാഫ്രി ജനോജനെ കൊലപ്പെടുത്തിയത്. കഴുത്തറുത്ത് ആയിരുന്നു കൊലപാതകം. സംഭവത്തിന് പിന്നാലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Discussion about this post

