ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഇതേ തുടർന്ന് വാഹനങ്ങൾ വഴിതിരിച്ചുവിടുകയാണെന്ന് പോലീസ് അറിയിച്ചു. പ്രദേശത്ത് പോലീസും അടിയന്തിര സേവനങ്ങളും എത്തി ഗതാഗതം പുന:സ്ഥാപിക്കാനുള്ള നടപടികൾ തുടരുകയാണ്.
ഡബ്ലിൻ 12 ലെ കൈൽമോർ റോഡിൽ ആയിരുന്നു സംഭവം. നാസ് റോഡിന് സമീപം വച്ച് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ഈ റോഡ് അടച്ചിട്ടിരിക്കുകയാണ്. യാത്രകൾക്കായി യാത്രികർ മറ്റ് വഴികൾ തിരഞ്ഞെടുക്കണമെന്ന് അധികൃതർ അറിയിച്ചു.
Discussion about this post

