ന്യൂഡൽഹി: രാജ്യസഭാ കാലാവധി അവസാനിച്ചതിനെത്തുടർന്ന് കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ രാജി വച്ചു . പ്രസിഡന്റ് ദ്രൗപതി മുർമു അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചു. ‘പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം ഭരണഘടനയുടെ ആർട്ടിക്കിൾ 75 ലെ വകുപ്പ് (2) പ്രകാരം, കേന്ദ്ര മന്ത്രി സഭയിൽ നിന്നുള്ള ജോർജ് കുര്യന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു’ എന്നാണ് രാഷ്ട്രപതി ഭവൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.
ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന മന്ത്രാലയത്തിൽ സഹമന്ത്രിയായിരുന്നു ജോർജ്ജ് കുര്യൻ. സംഘടനാ ചുമതല അദ്ദേഹത്തിന് നൽകുമെന്ന് സൂചനയുണ്ട്.
കേരളത്തിൽ പ്രവർത്തിക്കാനുള്ള തന്റെ താൽപ്പര്യം കുര്യൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. 2024 ലാണ് അദ്ദേഹം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളിയിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്, ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, കോർ കമ്മിറ്റി അംഗം, പാർട്ടി വക്താവ് എന്നീ നിലകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.

