ഡബ്ലിൻ: അയർലൻഡിൽ അന്തരീക്ഷ താപനില വർധിക്കുന്ന പശ്ചാത്തലത്തിൽ അലർജി സംബന്ധിച്ച മുന്നറിയിപ്പുമായി അധികൃതർ. ഈ വാരം അന്തരീക്ഷ താപനില 26 ഡിഗ്രിവരെ ഉയരാൻ സാധ്യതയുണ്ടെന്ന മെറ്റ് ഐറാന്റെ പ്രവചനത്തിന് പിന്നാലെയാണ് മുന്നറിയിപ്പ്. അതിനാൽ ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യവകുപ്പ് ഓർമ്മിപ്പിക്കുന്നു.
ചൂട് കാലത്ത് പുല്ലുകളിലെ പോളനുകൾ അന്തരീക്ഷത്തിലെത്തും. ഇത് ആളുകളിൽ അലർജിയ്ക്ക് കാരണം ആകുമെന്ന് അധികൃതർ അറിയിച്ചു. വസ്ത്രങ്ങൾ പുറത്ത് ഉണങ്ങാൻ ഇടുന്നവരും ശ്രദ്ധിക്കേണ്ടതാണ്. പോളനുകൾ വസ്ത്രങ്ങളിൽ പറ്റിപ്പിടിക്കാം. ഇത് ധരിക്കുമ്പോൾ നിരവധി ആരോഗ്യസംബന്ധമായ ബുദ്ധിമുട്ട് നേരിടും.
Discussion about this post

