അത്ലോൺ: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കൗമാരക്കാരൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ.60 വയസ്സുള്ളസ്ത്രീയും 20 വയസ്സുള്ള പുരുഷനും കൗമാരക്കാരനുമാണ് അറസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
മീത്ത് വെസ്റ്റ്മീത്ത് ഡിവിഷനിലെ ഗാർഡ സ്റ്റേഷനിലാണ് നിലവിൽ മൂന്ന് പേരുമുള്ളത്. ഇവരെ1984 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 4 പ്രകാരമാണ് കസ്റ്റഡിയിൽ എടുത്തതെന്ന് പോലീസ് അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ഇവരെ ലോംഗ്ഫോർഡ് ജില്ലാ കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
Discussion about this post

