ഡബ്ലിൻ: അനോയിന്റിംഗ് ഫയർ ബൈബിൾ കൺവെൻഷൻ ഈ മാസം 27 ന് നടക്കും. ഡബ്ലിൻ ബ്യൂമൗണ്ടിലെ ബ്ലെസ്സ്ഡ് മാർഗരറ്റ് ബാൾ ദേവാലയത്തിലാണ് പരിപാടി. രാവിലെ 11 ന് ആരംഭിക്കുന്ന പരിപാടി വൈകീട്ട് മൂന്നരവരെ തുടരും.
അനോയിന്റിംഗ് ഫയർ കത്തോലിക് മിനിസ്ട്രിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിശുദ്ധ ബലി, ദിവ്യകാരുണ്യ ആരാധന, വിശുദ്ധ കുമ്പസാരം, വചന ശുശ്രൂഷ, സ്തുതിയാരാധന എന്നിവ കൺവെൻഷനിൽ ഉണ്ടാകും.
Discussion about this post

