ടൈറോൺ: കൗണ്ടി ടൈറോണിൽ നദിയിലേക്ക് ആടുകളുടെ ജഡം തള്ളി. ബാലിഗാവ്ലിൽ ആയിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏഴോളം ആളുകളുടെ ജഡമാണ് കണ്ടെടുത്തത്.
മീൻ പിടുത്തക്കാരുടെ ഇഷ്ട കേന്ദ്രമാണ് ഇവിടം. ഈ മേഖലയിലാണ് ആടുകളുടെ ജഡം കണ്ടെത്തിയത്. അഴുകിയ നിലയിൽ ആയിരുന്നു ജഡം. മീൻ പിടിക്കാനെത്തിയവരാണ് സംഭവം ആദ്യം കണ്ടത്. ഇവിടെ നിന്നും സഞ്ചികളും കണ്ടെടുത്തിട്ടുണ്ട്. മനപ്പൂർവ്വം ഇവിടെ ആടുകളുടെ ജഡം തള്ളിയതാണെന്നാണ് കരുതുന്നത്. ബ്ലാക്ക് വാട്ടർ നദിയുടെ ഒരു പോഷകനദിയാണ് ബാലിഗാവ്ലി.
Discussion about this post

