ബെൽഫാസ്റ്റ്: ഈസ്റ്റ് ബെൽഫാസ്റ്റ് മെമ്മോറിയൽ പരേഡിന്റെ പശ്ചാത്തലത്തിൽ വാഹന യാത്രികർക്ക് മുന്നറിയിപ്പ്. വാഹന ഗതാഗതത്തിന് തടസ്സം നേരിടാമെന്ന് പോലീസ് അറിയിച്ചു. ബെൽഫാസ്റ്റ് നഗരത്തിൽ നാളെയാണ് പരേഡ് നടക്കുന്നത്.
വൈകീട്ട് ഏഴ് മണി മുതൽ പരേഡ് ആരംഭിക്കും. ബെൽവിയോർ സ്ട്രീറ്റിൽ നിന്നും പോട്ടിംഗർ സ്ട്രീറ്റിലേക്കാണ് പരേഡ് നടക്കുന്നത്. മൈ ലേഡീസ് റോഡ് പ്രദേശത്ത് ഫീഡർ പരേഡും നടക്കും. പരേഡിന്റെ പശ്ചാത്തലത്തിൽ വാഹന ഗതാഗതം വലിയ ബുദ്ധിമുട്ടിലാകുമെന്ന് പോലീസ് അറിയിച്ചു. അതിനാൽ കഴിവതും യാത്രയ്ക്കായി മറ്റ് റൂട്ടുകൾ തിരഞ്ഞെടുക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു.
Discussion about this post

