ഡബ്ലിൻ: സമൂഹമാദ്ധ്യമങ്ങളിൽ ഉയർന്ന തുടർച്ചയായ ഭീഷണികളെ തുടർന്ന് രാഷ്ട്രീയം വിടാൻവരെ ആലോചിച്ചതായി ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. ഐറിഷ് മാധ്യമം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ വർഷം നിരവധി തവണയാണ് അദ്ദേഹത്തിനും കുടുംബത്തിനും നേരെ സമൂഹമാദ്ധ്യമങ്ങളിൽ ഭീഷണി ഉയർന്നത്.
തന്റെ കുട്ടികളെ ഉപദ്രവിക്കുമെന്ന തരത്തിൽ ഭീഷണികൾ ഉയർന്ന വേളയിൽ രാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കണോ വേണ്ടയോ എന്നതിനെക്കുറിച്ചുവരെ ആലോചിച്ചു. ഭീഷണി നേരിടേണ്ടിവന്നപ്പോൾ തന്റെ ആദ്യത്തെ കടമയെക്കുറിച്ച് മാത്രമായിരുന്നു ചിന്തിച്ചത്. അത് തന്റെ കുട്ടികളുടെ സംരക്ഷണമാണ്. വേറെ എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നുവെന്നും സൈമൺ ഹാരിസ് കൂട്ടിച്ചേർത്തു.

