ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ നടക്കുന്ന അക്രമ സംഭവങ്ങൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് കത്തി ആക്രമണത്തിൽ പരിക്കേറ്റ യുവാവിന്റെ കുടുംബം. സംഭവത്തിന് പിന്നാലെ നഗരത്തിൽ നടക്കുന്ന സംഭവ വികാസങ്ങൾ ഒട്ടും സ്വാഗതാർഹമല്ല. സമാധാനപരമായ പ്രതിഷേധങ്ങളാണ് സംഭവത്തിൽ നീതി ലഭ്യമാക്കാനുള്ള ഏക മാർഗ്ഗമെന്നും കുടുംബം പറഞ്ഞു.
ആക്രമണത്തിന് പിന്നാലെ ശക്തമായ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തിനാണ് ബെൽഫാസ്റ്റ് സാക്ഷിയാകുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു കുടുംബത്തിന്റെ പ്രതികരണം.
Discussion about this post

