ഡബ്ലിൻ: ഐറിഷ് മലയാളി ബിപിൻ ചാന്ദ് പീസ് കമ്മീഷണറായി നിയമിതനായി. നീതി വകുപ്പിന് കീഴിലാണ് അദ്ദേഹത്തിന്റെ നിയമനം. വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡ് നാഷണൽ കൗൺസിലിന്റെ ജോയിന്റ് സെക്രട്ടറിയും അയർലൻഡിലെ ആദ്യത്തെ കോർഡിനേറ്ററും ആയിരുന്നു അദ്ദേഹം. ബിപിൻ ചാന്ദിന്റെ നിയമനം മലയാളി സമൂഹത്തിനും സംഘടനയ്ക്കും ഏറെ അഭിമാനം നൽകുന്നതാണെന്ന് ഡബ്ല്യുഎംഎഫ് വക്താവ് വ്യക്തമാക്കി.
Discussion about this post

