കാസർകോട് : മുടിവെട്ടാൻ വന്ന രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. കാസർകോട് ചന്തേരയിലാണ് സംഭവം. മണിയാട്ട് മസ്ജിദിന് സമീപമുള്ള ബാർബർ ഷോപ്പും നാട്ടുകാർ അടിച്ചു തകർത്തു.
അച്ഛനോടൊപ്പം മുടിവെട്ടാൻ കടയിൽ എത്തിയപ്പോഴാണ് പതിനേഴുകാരനായ ബാർബർ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. കുട്ടിയെ കടയിൽ ഇരുത്തിയ ശേഷം അച്ഛൻ അടുത്തുള്ള കടയിലേക്ക് പോയി. ഈ സമയത്ത് ബാർബർ കുട്ടിയെ അപമാനിക്കാൻ ശ്രമിച്ചു. കുട്ടി നിലവിളിച്ചപ്പോൾ, അച്ഛനോടൊപ്പം നാട്ടുകാർ ഓടിയെത്തി ഇയാളെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. പോക്സോ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തത്.
പിന്നീട് നാട്ടുകാർ ചേർന്ന് കട അടിച്ചു തകർത്തു. കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു.

