സ്ലൈഗോ: തൊഴിൽ നഷ്ടം ഭയന്ന് കിംഗ്സ്ബ്രിഡ്ജ് ഹെൽത്ത്കെയർ ഗ്രൂപ്പിലെ ജീവനക്കാർ. ആശുപത്രിയിൽ പുതിയ പരിഷ്കാരങ്ങൾ വരുത്തുമെന്ന മാനേജ്മെന്റിന്റെ അറിയിപ്പാണ് ജീവനക്കാരിൽ ആശങ്കയ്ക്ക് കാരണം ആയിരിക്കുന്നത്. പുതിയ പരിഷ്കാരങ്ങൾ നിരവധി തസ്തികകളെ ബാധിച്ചേക്കാമെന്നാണ് പ്രാഥമികമായി പുറത്തുവരുന്ന വിവരങ്ങൾ.
നിലവിൽ സ്ലൈഗോയിലെ ആശുപത്രിയിൽ 83 ജീവനക്കാരാണ് ഉള്ളത്. ഇവരിൽ എത്രപേർക്ക് തൊഴിൽ നഷ്ടം സംഭവിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. കിംഗ്സ്ബ്രിഡ്ജിന് സ്ലൈഗോയ്ക്ക് പുറമേ ബെൽഫാസ്റ്റ് , ഡെറി എന്നിവിടങ്ങളിലും സ്വകാര്യ ആശുപത്രികൾ ഉണ്ട്. എന്നാൽ ഇവിടങ്ങളിൽ മാറ്റം കൊണ്ടുവരുന്നില്ലെന്നാണ് വിവരം.
Discussion about this post

