സ്ലൈഗോ: അയർലൻഡിലെ ഏറ്റവും വൃത്തിയുള്ള പട്ടണമായി തുടർന്ന് സ്ലൈഗോ. ഐറിഷ് ബിസിനസ് എഗെയിൻസ്റ്റ് ലിറ്ററിന്റെ പുതിയ റാങ്കിംഗിലാണ് സ്ലൈഗോ വീണ്ടും ഒന്നാമതായത്. കഴിഞ്ഞ വർഷവും സ്ലൈഗോയ്ക്ക് ആയിരുന്നു ഈ നേട്ടം. അയർലൻഡിലെ 27 നഗരങ്ങളാണ് റാങ്കിംഗിൽ ഇടംനേടിയിരിക്കുന്നത്. ആകെ 40 പട്ടണങ്ങൾ സർവ്വേയുടെ ഭാഗമായി.
മൊനാഘനാണ് പട്ടികയിൽ രണ്ടാംസ്ഥാനത്ത് എത്തിയിട്ടുള്ള നഗരം. ലൈക്സ്ലിപ്പ് മൂന്നാം സ്ഥാനത്തും വാട്ടർഫോർഡ് നാലാം സ്ഥാനത്തും എത്തി. നാവൻ, കാർലോ, അത്ലോൺ എന്നിവിടങ്ങളിൽ മാലിന്യ സംസ്കരണത്തിലും മറ്റും കാര്യമായ പുരോഗതി ഉണ്ടായതായി സർവ്വേയിൽ കണ്ടെത്തി.
Discussion about this post

