ഡബ്ലിൻ: അയർലൻഡിൽ വിറ്റഴിച്ച കളിപ്പാട്ടങ്ങൾ തിരിച്ചുവിളിച്ചു. കോമ്പറ്റീഷൻ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ കമ്മീഷന്റേതാണ് നടപടി. ഷെയിനിൽ നിന്നും വിറ്റഴിച്ച കളിപ്പാട്ടങ്ങൾക്കെതിരെയാണ് മുന്നറിയിപ്പ്. കളിപ്പാട്ടങ്ങൾ കൈവശമുള്ളവർ കുട്ടികൾക്ക് നൽകരുതെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.
അപകടസാധ്യത കണക്കിലെടുത്താണ് കളിപ്പാട്ടങ്ങൾ തിരിച്ചുവിളിച്ചിരിക്കുന്നത്. സ്പൈഡർമാൻ വെബ് ലോഞ്ചർ (മോഡൽ നമ്പർ ZZFSQ, ബാച്ച് നമ്പർ 970322, ബാർ കോഡ് 2509280184769, റഫറൻസ് നമ്പർ sl2411258753777075) ആണ് തിരിച്ചുവിളിച്ചത്. ഇളക്കിമാറ്റാൻ കഴിയുന്ന ഇതിന്റെ ചെറിയ ഭാഗങ്ങൾ കുട്ടികൾ വായിലോ മൂക്കിലോ ഇടാനുള്ള സാധ്യത വളരെ കൂടുതലാണ്.
Discussion about this post

