കോഴിക്കോട്: നിലവിളക്ക് കൊളുത്തുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ ഫാത്തിമ തഹ്ലിയ എം എൽ എയെ തിരുത്തി സമസ്ത . അനിസ്ലാമികമായ ആചാരങ്ങളും, ഇതരമതസ്ഥരുടെ ചടങ്ങുകളും വർജ്ജിക്കണമെന്ന് സമസ്ത ആവശ്യപ്പെട്ടു. മുശാവറ യോഗത്തിലാണ് നിലവിളക്ക് വിവാദം ചർച്ചയായത്.
പേരാമ്പ്രയിൽ റസ്റ്റോറന്റ് ഉദ്ഘാടന വേളയിലാണ് ഫാത്തിമ നിലവിളക്ക് കൊളുത്തിയത് . ഇതാണ് വിവാദത്തിനിടയാക്കിയത് .സമൂഹ മാധ്യമങ്ങളിൽ സംഭവം ചർച്ചയാകുകയും ചെയ്തു. ഇതിലാണിപ്പോൾ സമസ്ത തിരുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.
Discussion about this post

