ഡബ്ലിൻ: അയർലൻഡ് മുൻ റഗ്ബി ക്യാപ്റ്റൻ ഫെർഗസ് സ്ലാറ്റെറി അന്തരിച്ചു. 77 വയസ്സായിരുന്നു. ബുധനാഴ്ച ആയിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. 1982ൽ ട്രിപ്പിൾ കിരീടം നേടിയ ടീമിലെ നിർണായക അംഗമായിരുന്നു അദ്ദേഹം.
18 അവസരങ്ങളിൽ അദ്ദേഹം അയർലൻഡ് ടീമിനെ നയിച്ചിട്ടുണ്ട്. 1970 നും 84 നും ഇടയിൽ 61 ടെസ്റ്റ് മത്സരങ്ങൾ അദ്ദേഹം കളിച്ചു. ഐതിഹാസിക വിജയങ്ങൾ അയർലൻഡിന് സമ്മാനിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. 2007ൽ സ്ലാറ്ററിയെ ഇന്റർനാഷണൽ റഗ്ബി ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തിയിരുന്നു.
Discussion about this post

