ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ നൈജീരിയൻ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതികരണവുമായി കുടുംബം. തന്റെ മകന് നീതി വേണമെന്ന് അമ്മ ടെസ്ലിമോട്ട് ബലോഗൺ പറഞ്ഞു. ടെസ്ലിമോട്ടിന്റെ ആദ്യ മകനാണ് കൊല്ലപ്പെട്ട ഖയ്യും ബലോഗൺ.
മകന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തിനുണ്ടാക്കിയ ഞെട്ടലും ദു:ഖവും വലുതാണെന്ന് ടെസ്ലിമോട്ട് പറഞ്ഞു. തന്റെ ആദ്യ മകനാണ് ഖയ്യും . അവൻ മരിച്ചു. അവന്റെ മരണത്തിൽ ഞങ്ങൾക്ക് നീതി വേണം. എന്താണ് സംഭവിച്ചതെന്ന് തങ്ങൾക്ക് അറിയണം.
മകൻ ശാന്ത സ്വഭാവമുള്ള പ്രകൃതക്കാരനാണ്. പ്രശ്നങ്ങളിൽ നിന്നും വിട്ടുനിൽക്കാറുണ്ട് എപ്പോഴും കളിയും ചിരിയും തമാശയുമായി കഴിയുന്ന വ്യക്തിയാണ് ഖയ്യുമെന്നും അവർ കൂട്ടിച്ചേർത്തു.
Discussion about this post

