ബെൽഫാസ്റ്റ്: നോർത്ത് ബെൽഫാസ്റ്റിൽ ഇ- സ്കൂട്ടറും ഇ -ബൈക്കും പിടിച്ചെടുത്തു. ആൻഡ്രിം റോഡിലെ ന്യൂ ലോഡ്ജിൽ ആയിരുന്നു സംഭവം. വാഹനങ്ങൾ ഓടിച്ചിരുന്ന യുവാക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
മേഖലയിൽ പട്രോളിംഗ് നടത്തുകയായിരുന്നു പോലീസ്. ഇതിനിടെയാണ് അപകടകരമായ രീതിയിൽ ഇരുവരും വാഹനങ്ങൾ ഓടിയ്ക്കുന്നത് കണ്ടത്. ഉടനെ തന്നെ വാഹനങ്ങൾ നിർത്തിയ്ക്കുകയായിരുന്നു. ഇവരുടെ വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലാണ്.
Discussion about this post

