ഡൗൺ: കൗണ്ടി ഡൗണിൽ വീട്ടിൽക്കൊണ്ടുവിടാമെന്ന് വാഗ്ദാനം ചെയ്ത് അജ്ഞാതൻ സ്കൂൾ വിദ്യാർത്ഥികളെ വാഹനത്തിലേക്ക് കയറ്റാൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം. ഡൗണിൽ കഴിഞ്ഞ ദിവസം ആയിരുന്നു ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ അജ്ഞാതരുടെ ഇത്തരം വാഗ്ദാനങ്ങൾക്കെതിരെ സ്കൂൾ വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
രണ്ട് കുട്ടികൾക്കാണ് അജ്ഞാതൻ ലിഫ്റ്റ് വാഗ്ദാനം ചെയ്തത്. സ്കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുട്ടികൾ. ഇതിനിടെ കുട്ടികളുടെ സമീപം കാറുമായെത്തിയ അജ്ഞാതൻ വീട്ടിലേക്ക് കൊണ്ടുവിടാമെന്ന് കുട്ടികളോട് പറയുകയായിരുന്നു. എന്നാൽ ഈ ആവശ്യം നിരസിച്ച കുട്ടികൾ അതിവേഗം വീട്ടിലേക്ക് നടന്നു. തുടർന്ന് ഈ വിവരം രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു.

