കിൽഡെയർ: കൗണ്ടി കിൽഡെയറിൽ ഉണ്ടായ വെടിവയ്പ്പുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ച് പോലീസ്. ശനിയാഴ്ച രാവിലെയോടെയായിരുന്നു വെടിവയ്പ്പ് ഉണ്ടായത്. സംഭവത്തിന്റെ ദൃക്സാക്ഷികളും സംഭവത്തെക്കുറിച്ചുളള വിവരങ്ങൾ കൈവശം ഉള്ളവരും എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
ശനിയാഴ്ച പുലർച്ചെ 12.10ന് കെൽബ്രിഡ്ജ് മേഖലയിലെ വാൾഡ് ഗാർഡെൻസിലെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവ സമയം വീട്ടിൽ ഉണ്ടായ 20 കാരന് പരിക്കേറ്റിട്ടുണ്ട്. അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കുകൾ ജീവന് ഭീഷണിയുള്ളതല്ലെന്നാണ് പോലീസ് അറിയിക്കുന്നത്.
Discussion about this post

