കോർക്ക്: പൊതുമേഖലാ ജീവനക്കാരുടെ സമരത്തിന്റെ ഭാഗമായി കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ പിക്കറ്റ്. നാല് ട്രേഡ് യൂണിയനുകളിലെ അംഗങ്ങളാണ് ഇവിടേയ്ക്ക് പിക്കറ്റ് നടത്തുന്നത്. നാല് ട്രേഡ് യൂണിയനുകളിലും അംഗങ്ങളായിട്ടുള്ള അയ്യായിരം പേർ ഇവിടെ ജോലി ചെയ്യുന്നുണ്ട്.
ഐഎൻഎംഒ, എസ്ഐപിടിയു, ഫോർസ, ഐഎംഒ എന്നീ നാല് യൂണിയനുകളാണ് പിക്കറ്റ് നടത്തിയത്. രാവിലെ എട്ട് മണി മുതൽ ആയിരുന്നു പരിപാടി. രാജ്യത്തെ തന്നെ ഏറ്റവും വലിയ പിക്കറ്റിംഗ് ആയിരുന്നു കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ നടന്നത് എന്നാണ് വിലയിരുത്തൽ.
Discussion about this post

