തിരുവനന്തപുരം ; പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് കഴിഞ്ഞ് മടങ്ങവേ ഇഡി ഉദ്യോഗസ്ഥർ അക്രമിക്കപ്പെട്ട സംഭവത്തിൽ ഇടപെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പൊലീസ് മേധാവിയെ വിളിച്ചു വരുത്തി വിശദീകരണം തേടി. പൊലീസിന് സുരക്ഷവീഴ്ച്ചയുണ്ടായെന്ന ആരോപണത്തിലാണ് വിശദീകരണം ആവശ്യപ്പെട്ടത് . അക്രമം ആസൂത്രിതമെന്നാണ് ഇ ഡി റിപ്പോർട്ട്.
ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭത്തിൽ ഇന്ന് മൂന്ന് പേർ കൂടി അറസ്റ്റിലായി. നരുവാമൂട് സ്വദേശി കിരൺ, വട്ടിയൂർകാവ് സ്വദേശി അനിൽ , അമൽ എന്നിവരെയാണ് അറസ്റ്റ് ചെയ്ത . ഇതോടെ ഇഡിയെ അക്രമിച്ച കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.ഇഡിയെ അക്രമിച്ച കേസിൽകണ്ടാലറിയാവുന്ന 300 പേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത് . ഇഡി അസിസ്റ്റന്റ് ഡയറക്ടറുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത് .
പ്രതികൾ മാരകായുധങ്ങളുമായി അന്യായമായി സംഘം ചേർന്നു. കൊല്ലെടാ എന്ന് ആക്രോശിച്ച് ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന കാർ ആക്രമിച്ചു.വടി ഉപയോഗിച്ച് ഉദ്യോഗസ്ഥന്റെ കയ്യിൽ പരിക്കേൽപ്പിച്ചു. കാർ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ചു. പൊലീസ് ,സി ആർ പി എഫ് ഉദ്യോഗസ്ഥരെ വടികളും, കല്ലുകളും ഉപയോഗിച്ച് ആക്രമിച്ചു എന്നിങ്ങനെയാണ് എഫ് ഐ ആറിലെ പരാമർശങ്ങൾ. ഇഡി സെർച്ച് ടീമും സിആർ പി എഫ് ഉദ്യോഗസ്ഥരും സഞ്ചരിച്ചിരുന്ന മൂന്ന് കാറുകളാണ് സിപിഎം പ്രവർത്തകർ തകർത്തത് .

