ഡബ്ലിൻ: അയർലൻഡും ഇസ്രായേലും തമ്മിൽ നടക്കാനിരിക്കുന്ന ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കില്ലെന്ന് കായിക മന്ത്രിമാർ. കായിക മന്ത്രി പാട്രിക് ഒ’ഡോണോവനും കായികരംഗത്ത് പ്രത്യേക ഉത്തരവാദിത്തമുള്ള സഹമന്ത്രിയായ ചാർലി മക്കോണലോഗും ഇക്കാര്യം ഒയിറിയാച്ച്ടാസ് കമ്മിറ്റിയ്ക്ക് മുൻപാകെ ഹാജരായി. ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിലുള്ള പ്രതിഷേധ സൂചകമായിട്ടാണ് മത്സരത്തിൽ നിന്നും വിട്ട് നിൽക്കുന്നത്.
കമ്മിറ്റി മന്ത്രിമാരോട് ലീഗ് മത്സരത്തോടുള്ള പ്രതികരണം ആരാഞ്ഞിരുന്നു. ഇതിനോടുള്ള മറുപടി ആയിട്ടായിരുന്നു പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയത്. സെപ്തംബർ 27 നും ഒക്ടോബർ നാലിനും ആണ് മത്സരങ്ങൾ. സെപ്തംബറിൽ അയർലൻഡ് ഇസ്രായേൽ ടീമിനെയും ഒക്ടോബറിൽ ഡബ്ലിൻ ഇസ്രായേലിനെയും ആയിരിക്കും നേരിടുക.

