ഡെറി: കൗണ്ടി ഡെറിയിൽ ഉണ്ടായ പെട്രോൾ ബോംബ് ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് കുട്ടികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. 9, 12, 13 വയസ്സ് പ്രായമുള്ള കുട്ടികളെയാണ് കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ ദിവസം ആയിരുന്നു ഡെറിയിൽ അക്രമ സംഭവങ്ങൾ അരങ്ങേറിയത്.
ഗാലിയാഗ് പ്രദേശത്ത് വൈകുന്നേരം 6 മണിയോടെയായിരുന്നു സംഭവം. മുഖം മൂടിധരിച്ചെത്തിയ കുട്ടികൾ പെട്രോൾ ബോംബ് ഉപയോഗിച്ച് ബസ് സ്റ്റോപ്പ് തകർക്കുകയും കാറുകൾക്ക് നേരെ കല്ലെറിയുകയും ആയിരുന്നു. പലകകൾ കത്തിച്ച് റോഡിലേക്ക് ഇട്ട് വാഹനങ്ങൾക്ക് തടസ്സവും ഉണ്ടാക്കി. കസ്റ്റഡിയിൽ എടുത്ത ഇവരെ പിന്നീട് രക്ഷിതാക്കൾക്കൊപ്പം വിട്ടു.
Discussion about this post

