ഡബ്ലിൻ: വിവാദ അധ്യാപകൻ എനോക്ക് ബർക്കിനെ വിൽസൺസ് ഹോസ്പിറ്റൽ സ്കൂളിൽ നിന്നും പുറത്താക്കി. ഹൈക്കോടതിയിൽ സ്കൂൾ മാനേജ്മെന്റ് ഇക്കാര്യം അറിയിച്ചു. ഇതോടെ കേസുമായി ബന്ധപ്പെട്ടുള്ള തുടർ നടപടികൾ അവസാനിച്ചതായും സ്കൂൾ കോടതിയിൽ വ്യക്തമാക്കി.
ഇന്നലെ സ്കൂൾ മാനേജ്മെന്റ് യോഗം ചേർന്നിരുന്നു. ഇതിലാണ് എനോക്കിനെ പുറത്താക്കാൻ തീരുമാനിച്ചത്. സ്കൂളിനെ പ്രതിനിധീകരിച്ച് റോസ്മേരി മല്ലണാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. അച്ചടക്ക അപ്പീൽ പാനലിന് ഇതുവരെ അപ്പീൽ തുടരാൻ കഴിഞ്ഞിട്ടില്ല. അതിനാൽ പുറത്താക്കൽ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്തമാക്കാൻ കഴിയില്ലെന്ന് സ്കൂൾ അറിയിച്ചു. കാസിൽറിയ ജയിലിൽ നിന്നും വീഡിയോ ലിങ്ക് വഴിയാണ് ബർക്കിനെ കോടതിയിൽ ഹാജരാക്കിയത്.
Discussion about this post

