ഡബ്ലിൻ: അയർലൻഡിൽ പബ്ബുകൾ വ്യാപകമായി അടച്ചുപൂട്ടുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ രാജ്യത്ത് 2,200 ലധികം പബ്ബുകളാണ് അടച്ചുപൂട്ടിയത്. ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ പബ്ബുകൾ അടച്ച് പൂട്ടുകയാണെന്നാണ് റിപ്പോർട്ടുകൾ.
പ്രതിവർഷം ശരാശരി 128 പബ്ബുകൾ വീതമാണ് അടച്ചുപൂട്ടുന്നത്. ഗ്രാമങ്ങളിലെ മാത്രം കണക്കുകളാണ് ഇത്. നഗരങ്ങളിൽ ഇതിലേറെ പബ്ബുകളാണ് അടച്ചുപൂട്ടുന്നത്. വർധിച്ചുവരുന്ന ചിലവുകളാണ് പബ്ബുകൾ വ്യാപകമായി അടച്ച് പൂട്ടാൻ കാരണം ആകുന്നത് എന്നാണ് വിന്റേഴ്സ് ഫെഡറേഷൻ ഓഫ് അയർലൻഡ് വ്യക്തമാക്കുന്നത്. വൈദ്യുതി ചിലവ്, നികുതി ഭാരം, തൊഴിലാളി ചിലവ്, ഉപഭോക്തൃ കുറവ് എന്നിവ പബ്ബുകളെ പ്രതിസന്ധിയിൽ ആക്കുന്ന ഘടകങ്ങളാണ്.
Discussion about this post

