ഡബ്ലിൻ : ഏപ്രിലിൽ ഡബ്ലിനിലെ ബാലിമുണിൽ നടന്ന അപകടത്തിൽ ഉൾപ്പെട്ട ഡ്രൈവറെ കണ്ടെത്തി . ഏപ്രിൽ 6 ന് സാൻട്രി അവന്യൂവിലായിരുന്നു അപകടം .
കൗമാരക്കാരനായ മോട്ടോർ സൈക്കിൾ യാത്രക്കാരനാണ് പരിക്കേറ്റത് . ഗുരുതരമായി പരിക്കേറ്റ ഇയാളെ മേറ്റർ മിസെറിക്കോർഡിയ യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു . സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ഡ്രൈവറെ തിരിച്ചറിഞ്ഞ് ചോദ്യം ചെയ്തതായും വാഹനം കണ്ടെടുത്തതായും ഗാർഡ അറിയിച്ചത്.
അന്വേഷണം തുടരുകയാണെന്ന് ഗാർഡ പറഞ്ഞു.
Discussion about this post

