ഡബ്ലിൻ: പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെയുണ്ടായ വിലക്കയറ്റം പ്രതീക്ഷിച്ചതിനെക്കാൾ വലുതാണെന്ന് ഇഎസ്ആർഐ. യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ ദീർഘകാലം നിലനിൽക്കുന്നത് ആണ്. ഒയിറിയാച്ച്ടാസ് കമ്മിറ്റി ഓൺ ബജറ്ററി ഓവർസൈറ്റിന് മുൻപാകെ ആയിരുന്നു ഇഎസ്ആർഐ ഇക്കാര്യം അറിയിച്ചത്.
ഈ വർഷം അവസനാത്തോടെ പശ്ചിമേഷ്യൻ സംഘർഷത്തിന്റെ സമ്മർദ്ദം ലഘൂകരിക്കപ്പെടുമെന്നും എണ്ണ, പാചക വാതകം എന്നിവയുടെ വില കുറയുമെന്നുമായിരുന്നു നേരത്തെ ഇഎസ്ആർഐ പ്രവചിച്ചിരുന്നതെന്ന് ഡോ. ക്ലെയർ കീൻ വ്യക്തമാക്കി. എന്നാൽ നിലവിലെ സാഹചര്യം പരിശോധിക്കുമ്പോൾ സ്ഥിതി വ്യത്യസ്തമാണ്. പശ്ചിമേഷ്യൻ സംഘർഷം ഉണ്ടാക്കിയ പ്രത്യാഘാതങ്ങൾ വലുതും ദീർഘകാലം നിലനിൽക്കുന്നതുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

