ഡൗൺ: കൗണ്ടി ഡൗണിൽ എയർക്രാഫ്റ്റ് തകർന്ന് വീണ് അപകടം. സംഭവത്തിൽ ആളപായമോ പരിക്കോ ഇല്ല. ഒരു പിഎസ്എൻഐ ഉദ്യോഗസ്ഥൻ മാത്രമാണ് സംഭവ സമയം വിമാനത്തിൽ ഉണ്ടായിരുന്നത്.
ഉച്ചയ്ക്ക് 2.50 ന് ആയിരുന്നു അപകടം ഉണ്ടായത്. ബല്ലിനഹിഞ്ചിലെ സെയിന്റ്ഫീൽഡ് റോഡ് മേഖലയിൽ വച്ചായിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ എയർ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻസ് ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post

