ഡബ്ലിൻ: പൊതുനിരത്തുകളിൽ കുതിര വണ്ടികൾക്ക് നിയന്ത്രണം വേണമെന്ന് ആവശ്യം.
ഒയിറിയാച്ച്ടാസ് ട്രാൻസ്പോർട്ട് കമ്മിറ്റി ചെയർമാനായ ഡെപ്യൂട്ടി മൈക്കൽ മർഫിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. മാർച്ചിൽ വാഹനാപകടത്തിൽ കുതിരയ്ക്ക് ജീവൻ നഷ്ടമായ സംഭവം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചത്.
പൊതുനിരത്തുകളിൽ കുതിരവണ്ടികൾ ഉപയോഗിക്കുന്നതിൽ നിയന്ത്രണം വേണം. കുതിരവണ്ടികളുടെ ഉപയോഗം സംബന്ധിച്ച് റോഡ് സുരക്ഷാ നിയമങ്ങളിൽ വിടവ് ഉണ്ട്. ക്ലോൺമലിൽ കുതിരയോട്ട മത്സരത്തിനിടെയുണ്ടായ അപകടത്തിൽ കുതിരയ്ക്ക് ജീവൻ നഷ്ടമായി. മൃഗങ്ങളുടെ ക്ഷേമത്തിനും അപകടസാധ്യത കുറയ്ക്കുന്നതിനും നിയന്ത്രണങ്ങൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

