ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ പീസ്പ്ലസ് പ്രോഗ്രാമിന് തുടക്കമായി. ബുധനാഴ്ച സ്ട്രാനോർലറിലെ കീസ് ഹോട്ടലിൽ ആയിരുന്നു പരിപാടി ആരംഭിച്ചത്. ഡൊണഗൽ കൗണ്ടി കൗൺസിലുമായി സഹകരിച്ച് ഫോറോയിജ് ആണ് പദ്ധതി നടപ്പിലാക്കുന്നത്.
യുവ തലമുറയെ പിന്തുണയ്ക്കുകയും ശാക്തീകരിക്കുകയും ലക്ഷ്യമിട്ടുള്ളതാണ് പരിപാടി. ഇതിനായി സുരക്ഷിതവും ഏവരെയും ഉൾക്കൊള്ളുന്നതുമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. ഇത് യുവ തലമുറയിൽ ആത്മവിശ്വാസം വളർത്തുകയും നല്ല സൗഹൃദങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. രണ്ട് വർഷമാണ് പരിപാടി. ഇതിനായി ഡൊണഗൽ കൗണ്ടി കൗൺസിൽ 80,000 യൂറോ ധനസഹായം നൽകിയിട്ടുണ്ട്.
Discussion about this post

