ഗുവാഹത്തി : അസമിൽ ഹിമന്ത ബിശ്വ ശർമ്മ വീണ്ടും അധികാരത്തിലേയ്ക്ക് . ബിജെപി നിയമസഭാ കക്ഷി യോഗമാണ് ഹിമാന്ത ബിശ്വ ശർമ്മയുടെ പേര് പ്രഖ്യാപിച്ചത് . മെയ് 12 നാണ് സത്യപ്രതിജ്ഞ . തുടർച്ചയായ രണ്ടാം തവണയാണ് അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ്മ എത്തുന്നത് .
സംസ്ഥാനത്തെ 126 സീറ്റുകളിൽ 82 എണ്ണം നേടി ബിജെപി വൻ വിജയമാണ് നിയമസഭ തെരഞ്ഞെടുപ്പിൽ സ്വന്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുക്കും. കേന്ദ്രമന്ത്രിമാർ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള മുഖ്യമന്ത്രിമാർ, ഉപമുഖ്യമന്ത്രിമാർ എന്നിവരും ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഒരുക്കങ്ങളുടെ വിശദാംശങ്ങൾ പങ്കുവെച്ച്, പ്രധാനമന്ത്രിയുടെ സന്ദർശനത്തിനും സത്യപ്രതിജ്ഞാ ചടങ്ങിനുമുള്ള തയ്യാറെടുപ്പ് വിലയിരുത്തുന്നതിനായി അസം പോലീസുമായി സമഗ്രമായ അവലോകന യോഗം ചേർന്നതായി ചീഫ് സെക്രട്ടറി രവി കോട്ട പറഞ്ഞു.

