ചെന്നൈ : നീല സിൽക്ക് സാരിയിൽ അതീവ സുന്ദരിയായെത്തിയ തൃഷ , ഇന്ന് വിജയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തിയവരുടെ പ്രധാന ആകർഷണം നടി തൃഷാ കൃഷ്ണൻ ആയിരുന്നു. സുഹൃത്ത് തൃഷയുടെ സാന്നിധ്യം ദളപതി വിജയുടെ പ്രത്യേക ദിനത്തെ കൂടുതൽ അവിസ്മരണീയമാക്കി.
നീല സിൽക്ക് സാരി ധരിച്ച് വജ്രങ്ങൾ പതിച്ച സ്റ്റേറ്റ്മെന്റ് ചോക്കർ നെക്ലേസും, കമ്മലുകളും ധരിച്ച് പരമ്പരാഗത ശൈലിയിൽ മുല്ലമാലയും ചൂടിയാണ് തൃഷ എത്തിയത് .ചെന്നൈയിലെ വസതിയിൽ നിന്ന് ഇറങ്ങുമ്പോൾ, തൃഷ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ താൻ വളരെയധികം ആവേശത്തിലാണെന്ന് അവർ പറഞ്ഞു. അമ്മ ഉമ കൃഷ്ണനും അവരോടൊപ്പം ഉണ്ട്. ദളപതി വിജയിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ തൃഷ കൃഷ്ണനെ കണ്ടപ്പോൾ ആരാധകരും ആവേശത്തിലാണ്.
തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കിടയില്‍ തൃഷ– വിജയ് ബന്ധവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. വിജയ്യുടെ ഭാര്യ സംഗീത നല്കിയ വിവാഹമോചന ഹര്‍ജിയില്‍ വിവാഹേതരബന്ധമെന്ന ആരോപണം തൃഷയെ ഉദ്ദേശിച്ചാണെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. വോട്ടെണ്ണൽ ദിവസവും തിരുപ്പതി ദർശനത്തിനു ശേഷം തൃഷ വിജയുടെ വീട്ടിൽ എത്തിയിരുന്നു.

