ന്യൂഡൽഹി ; പുതുച്ചേരി മുഖ്യമന്ത്രിയായി എൻ ആർ കോൺഗ്രസിലെ എൻ രംഗസ്വാമി വീണ്ടുമെത്തും. മെയ് 13 നാണ് സത്യപ്രതിജ്ഞ . എൻഡിഎയുടെ നിയമസഭാ കക്ഷി നേതാവായി എൻ രംഗസ്വാമിയെ തിരഞ്ഞെടുത്തത്തിന് പിന്നാലെയാണ് തീരുമാനം. 30 സീറ്റുകളിൽ 18 സീറ്റുകളുടെ ഭൂരിപക്ഷത്തിലാണ് എൻ രംഗസ്വാമി വീണ്ടും അധികാരത്തിലെത്തുന്നത്. അഞ്ചാം തവണയാണ് രംഗസ്വാമി പുതുച്ചേരിയുടെ മുഖ്യമന്ത്രിയായി എത്തുന്നത്.
സർക്കാർ വിജ്ഞാപനമനുസരിച്ച്, പ്രസിഡന്റ് ദ്രൗപതി മുർമുവാണ് എൻ രംഗസാമിയെ പുതുച്ചേരി മുഖ്യമന്ത്രിയായി നിയമിച്ചത്. വിജ്ഞാപനത്തിന് ശേഷം, ലെഫ്റ്റനന്റ് ഗവർണർ കെ കൈലാസ് നാഥൻ രംഗസാമിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
തെരഞ്ഞെടുപ്പിൽ ഓൾ ഇന്ത്യ എൻആർ കോൺഗ്രസ് (എഐഎൻആർസി) മത്സരിച്ച 16 സീറ്റുകളിൽ 12 എണ്ണത്തിലും വിജയിച്ചു, ബിജെപി മത്സരിച്ച 10 സീറ്റുകളിൽ നാലെണ്ണത്തിലും വിജയിച്ചു. എൻഡിഎയിലെ മറ്റ് ഘടകകക്ഷികളായ എഐഎഡിഎംകെയും , എൽജെകെ ഓരോ സീറ്റ് വീതവും നേടി, ഇതോടെ 30 അംഗ നിയമസഭയിൽ സഖ്യത്തിന്റെ എണ്ണം 18 ആയി. കൂടാതെ, മൂന്ന് നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളും ഉണ്ടാകും.
പ്രതിപക്ഷമായ ഡിഎംകെ അഞ്ച് സീറ്റും കോൺഗ്രസ് ഒരു സീറ്റും നേടി. പുതുമുഖമായ ടിവികെ രണ്ട് സീറ്റുകൾ നേടി.

