ടിപ്പററി: കൗണ്ടി ടിപ്പററിയിൽ മൃഗസംരക്ഷണത്തിനായി റാലി. നഗരത്തിൽ സമാധാനപരമായി നടക്കുന്ന പ്രതിഷേധത്തിൽ നൂറ് കണക്കിന് പേർ പങ്കെടുക്കും. മാർച്ചിൽ ക്ലോൺമെലിൽ നടന്ന കുതിരയോട്ട മത്സരത്തിൽ വാഹനത്തിലിടിച്ച് കുതിരയ്ക്ക് ജീവൻ നഷ്ടമായ സംഭവത്തിൽ പ്രതിഷേധിച്ചാണ് റാലി സംഘടിപ്പിക്കുന്നത്.
മൃഗസംരക്ഷണ ചാരിറ്റിയായ മൈ ലവ്ലി ഹോഴ്സ് റെസ്ക്യൂവുമായി സഹകരിച്ചാണ് റാലി നടക്കുന്നത്. ഐറിഷ് ടൗണിൽ നിന്നും ആരംഭിക്കുന്ന റാലി ക്ലോൺമെലിലെ പ്ലാസയിലാണ് അവസാനിക്കുക. വാക്ക് ഇൻ സോളിഡാരിറ്റി എന്ന പേരിൽ സംഘടിപ്പിച്ച റാലിയ്ക്ക് നേതൃത്വം നൽകുന്നത് കൗൺസിലർമാരായ മൈക്കൽ ബ്രെന്നൻ (ലേബർ പാർട്ടി), ലിയാം ബ്രൗൺ എന്നിവരാണ്.
Discussion about this post

