ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിലെ യാത്രികർക്കുള്ള പരിധി എടുത്ത് കളയാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ട്. ഇതുമായി ബന്ധപ്പെട്ട നിയമം സംബന്ധിച്ച വിശദാംശങ്ങൾ ഈ മാസം പ്രസിദ്ധീകരിക്കും. ഗതാഗത മന്ത്രി ദരാഗ് ഒ ബ്രിയാനാണ് ഇക്കാര്യം അറിയിച്ചത്.
ആർടിഇയുടെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഒ ബ്രിയാൻ. പുതിയ നിയമത്തിന്റെ പ്രത്യാഘാതങ്ങൾ പരിശോധിച്ച് നീക്കവുമായി മുന്നോട്ടുപോകുമെന്ന് ഒ ബ്രയാൻ പറഞ്ഞു. ഡബ്ലിൻ വിമാനത്താവളത്തിലെ യാത്രികരുടെ പരിധി നീക്കം ചെയ്യാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണ്. സർക്കാർ കൊണ്ടുവരുന്ന വികസനങ്ങളിൽ ഇത് പ്രധാനപ്പെട്ടത് ആണെന്ന് ദരാഗ് ഒ ബ്രിയാൻ കൂട്ടിച്ചേർത്തു.
Discussion about this post

