കിൽക്കെന്നി: കിൽക്കെന്നി മലനിരകളിൽ പടർന്ന് പിടച്ച കാട്ടൂതി പ്രതിരോധിക്കാൻ ശ്രമം തുടർന്ന് ഫയർഫോഴ്സ്. ഡൺ ലാവോഹെയറിൽ നിന്നുള്ള സംഘമാണ് പ്രദേശത്ത് നിലയുറപ്പിച്ചിട്ടുള്ളത്. വലിയൊരു മേഖലയിലേക്ക് കാട്ടുതീ വ്യാപിച്ചതാണ് ഫയർഫോഴ്സിന് പ്രതിസന്ധി സൃഷ്ടിച്ചത്. സന്ദർശകർ ഇവിടേയ്ക്ക് എത്തരുതെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ആയിരുന്നു മേഖലയിൽ കാട്ടുതീ പടർന്നത്. സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് ഇവിടം. അതുകൊണ്ട് തന്നെ പ്രതിദിനം നിരവധി പേർ ഇവിടം സന്ദർശിക്കാറുണ്ട്.
Discussion about this post

