കോർക്ക്: കോർക്കിൽ നിന്നും ഫ്രാങ്ക്ഫർട്ടിലേക്കുള്ള ലുഫ്താൻസയുടെ വിമാന സർവ്വീസ് പുനരാരംഭിക്കുന്നു. വിമാനക്കമ്പനിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ജൂൺ ഒന്ന് മുതൽ സർവ്വീസുകൾ ആരംഭിക്കും.
ആഴ്ചയിൽ രണ്ട് ദിവസം ആയിരിക്കും കോർക്കിൽ നിന്നും ഫ്രാങ്ക്ഫർട്ടിലേക്ക് സർവ്വീസ് ഉണ്ടായിരിക്കുക. തിങ്കൾ, വെള്ളി ദിവസങ്ങളിലാണ് വിമാന സർവ്വീസ്. വിമാനക്കമ്പനിയുടെ തന്നെ ഏറ്റവും വലിയ വിമാനമായ എയർബസ് എ319 എയർക്രാഫ്റ്റ് ആയിരിക്കും സർവ്വീസ് നടത്തുക. 138 പേരെ ഈ വിമാനത്തിന് ഉൾക്കൊള്ളാൻ കഴിയും.
Discussion about this post

