ഡബ്ലിൻ: വേതനത്തിനായി സർക്കാർ ചിലവാക്കുന്ന തുക വർധിച്ചു. 9.3 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. 6.3 ശതമാനം ആയിരുന്നു ബജറ്റിൽ വേതനത്തിനായ നിശ്ചയിച്ചിരുന്ന ചിലവ്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ ചിലവഴിയ്ക്കുന്ന പണം മൂന്ന് ശതമാനം കൂടുതലാണ്.
ധനവകുപ്പാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. കണക്കുകൾ പ്രകാരം ആരോഗ്യവകുപ്പിന്റെ മൊത്തത്തിലുള്ള ചിലവ് എന്നത് 10.6 ശതമാനം ആണ്. വിദ്യാഭ്യാസ വകുപ്പിന് ആകട്ടെ ചിലവ് 9.3 ശതമാനവും. രണ്ട് വിഭാഗങ്ങളുടെയും ചിലവിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. സാമൂഹിക സംരക്ഷണ വകുപ്പിന്റെ ചിലവ് 10.6 ശതമാനം വർധിച്ചിട്ടുണ്ട്. അധിക ഇന്ധന അലവൻസിനായി പണം ചിലവഴിക്കുന്നതാണ് ചിലവ് വർധിക്കാൻ കാരണം ആയത്.
Discussion about this post

