ഡബ്ലിൻ: അയർലൻഡിന്റെ ആഭ്യന്തര സമ്പദ്വ്യവസ്ഥയിൽ വളർച്ച പ്രവചിച്ച് നികുതി ഇവൈ. നികുതി കൺസൾട്ടൻസി സ്ഥാപനമായ ഇവൈയുടെ പ്രവചനം അനുസരിച്ച് ആഭ്യന്തര സമ്പദ്വ്യവസ്ഥയിൽ 2.7 ശതമാനത്തിന്റെ വളർച്ചയുണ്ടാകുമെന്നാണ് സൂചന. ആഗോളതലത്തിൽ അനിശ്ചിതത്വങ്ങൾ നിലനിൽക്കേ വലിയ ആശ്വാസം നൽകുന്നതാണ് ഈ പ്രവചനം.
ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഊർജ്ജ വിലയിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. മാർച്ചിൽ പണപ്പെരുപ്പം കുത്തനെ ഉയർന്ന് 3.6 ശതമാനം ആയിരുന്നു. ഈ വേളയിലാണ് സമ്പദ്വ്യവസ്ഥയിൽ വളർച്ചയുണ്ടാകുമെന്ന പ്രവചനം പുറത്തുവരുന്നത്. ഈ വർഷം അയർലൻഡിൽ ജോലി ചെയ്യുന്നവരുടെ എണ്ണത്തിൽ 1.8 ശതമാനം വർധനവ് ഉണ്ടാകുമെന്നും ഇവൈ പ്രവചിക്കുന്നു.
Discussion about this post

