ഡബ്ലിൻ: ഡബ്ലിൻ സിറ്റി ഹാഫ് മാരത്തോൺ ഇന്ന് നടക്കും. ഏകദേശം 13,200 പേർ പരിപാടിയുടെ ഭാഗമായേക്കുമെന്നാണ് സൂചന. മാരത്തോൺ ഇന്ന് രാവിലെ എട്ടരയോടെ ആരംഭിക്കും.
21.1 കിലോ മീറ്റർ ദൂരമാണ് മാരത്തോൺ. രാവിലെ ഒ കോണൽ സ്ട്രീറ്റിൽ നിന്നാകും ഓട്ടം ആരംഭിക്കുക. മാരത്തോൺ ഫിബ്സ്ബറോ, ഡ്രംകോൺഡ്ര, ബ്യൂമോണ്ട്, അർട്ടെയ്ൻ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് കില്ലെസ്റ്റർ, റാഹെനി, ഡോളിമൗണ്ട്, ക്ലോണ്ടാർഫ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ഫെയർവ്യൂ പാർക്ക് കടന്ന് ഗിൽഡ് സ്ട്രീറ്റിലെ നഗരമധ്യത്തിൽ അവസാനിക്കും. അതേസമയം മാരത്തോണിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ ഇന്ന് രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടും.
Discussion about this post

