ഡബ്ലിൻ: അയർലൻഡിൽ വിവിധ ദൗത്യങ്ങളിലായി പിടിച്ചെടുത്ത സ്വർണം ലേലത്തിൽ വിറ്റ് പോലീസ്. ഇതുവഴി 1.8 മില്യൺ യൂറോയിലധികം വരുമാനം ലഭിച്ചു. ഡബ്ലിൻ ക്രൈം റെസ്പോൺസ് ടീമാണ് ഇത്രയും വിലമതിയ്ക്കുന്ന സ്വർണം പിടിച്ചെടുത്തത്.
മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങി വിവിധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് അടുത്ത കാലത്ത് ക്രൈം റെസ്പോൺസ് ടീം ശക്തമായ അന്വേഷണങ്ങൾ നടത്തിയിരുന്നു. ഇതിലാണ് ഇത്രയും മൂല്യമുള്ള വസ്തുക്കൾ പിടിച്ചെടുത്തത്. 18.8 കിലോ ഗ്രാമാണ് ലേലത്തിൽ വിൽപ്പന നടത്തിയത്.
Discussion about this post

