ഡബ്ലിൻ: ഐറിഷ് സർക്കാരിന്റെ പുതിയ വാടക നിയമത്തിൽ കൂടുതൽ വ്യക്തതവരുത്തി റെസിഡൻഷ്യൽ ടെനൻസീസ് ബോർഡ് ( ആർടിബി). നിയമം സംബന്ധിച്ച് ആളുകൾക്കിടയിൽ ആശയക്കുഴപ്പങ്ങൾ വ്യാപകമായതോടെയാണ് ആർടിബി വിശദീകരണവുമായി രംഗത്ത് എത്തിയത്. നിലവിലുള്ള വീട്ടിൽ നിന്നും താമസക്കാരെ മാറ്റുമ്പോൾ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ആർടിബി വ്യക്തമാക്കുന്നു.
ഒരു അപ്പാർട്ട്മെന്റിലോ വീട്ടിലോ പുതിയ കുടിയായ്മ ആരംഭിക്കുമ്പോൾ അവിടെയുള്ള മറ്റ് എല്ലാ വാടകക്കാരും ഒഴിവായിരിക്കണം എന്ന് ആർടിബി വ്യക്തമാക്കുന്നു. ഒരു വീട്ടിൽ ഒരേസമയം ഒരു ടെനൻസിയോ ലീസോ മാത്രമേ അനുവദിക്കുകയുള്ളൂ. എല്ലാ വാടകക്കാരും ഒരേ കരാറിന് കീഴിൽ ആയിരിക്കണമെന്നും ആർടിബി കൂട്ടിച്ചേർത്തു.
Discussion about this post

