ഡബ്ലിൻ: മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിലുള്ള ലിമെറിക്ക് സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ വി. ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മ പെരുന്നാളും വെച്ചൂട്ട് നേർച്ചയും അടുത്ത മാസം. മെയ് 1, 2 തിയതികളിലായി പരിപാടികൾ നടക്കുമെന്ന് അധികൃതർ അറിയിച്ചു. ഡബ്ലിൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് വികാരി. ഫാ. സജു ഫിലിപ്പാണ് പെരുന്നാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നത്.
കൊടി ഉയർത്തൽ, സന്ധ്യാ നമസ്കാരം എന്നിവ പെരുന്നാളാഘോഷത്തിന്റെ ഭാഗമായി ഉണ്ടാകും. ഇതിന് പുറമേ ചെമ്പിൽ അരിയിടൽ, വിശുദ്ധ കുർബാന, പ്രദക്ഷിണം, വെച്ചൂട്ട് എന്നിവയും ഉണ്ടായിരിക്കുന്നതാണ്. വികാരി ഫാ. അനു മാത്യുവും ചടങ്ങുകളുടെ ഭാഗമാകും.
Discussion about this post

