ഡബ്ലിൻ: ആഗോളതലത്തിൽ ജീവനക്കാരെ കുറയ്ക്കാനുള്ള മെറ്റയുടെ തീരുമാനം അയർലൻഡിനും ആശങ്കയാകുന്നു. ലോകവ്യാപകമായി 8000 ജീവനക്കാരെയാണ് മെറ്റ പിരിച്ചുവിടാൻ ഒരുങ്ങുന്നത്. മെറ്റയുടെ ആകെ തൊഴിൽശക്തിയുടെ 10 ശതമാനം ആണ് ഇത്.
മെറ്റയുടെ തീരുമാനം അയർലൻഡിനെയും ബാധിക്കുമെന്നാണ് സ്ഥിരീകരിക്കാത്ത വിവരങ്ങൾ. എന്നാൽ ഇതിന്റെ ആഘാതം വ്യക്തമല്ല. നിലവിൽ 1,800 പേരാണ് അയർലൻഡിൽ മെറ്റയ്ക്കുള്ളത്. ഇവരിൽ എത്രപേർക്ക് ജോലി നഷ്ടമാകുമെന്ന കാര്യത്തിൽ വ്യക്തതയില്ല. വിഷയത്തിൽ ഇതുവരെ മെറ്റയുടെ അയർലൻഡ് വക്താവ് പ്രതികരിച്ചിട്ടില്ല.
Discussion about this post

