ഡബ്ലിൻ: ദ്രോഗെഡയിൽ നിന്നും കൊണോലിയിലേക്കുള്ള പുതിയ കമ്യൂട്ടർ സർവ്വീസിന് നാളെ തുടക്കമാകും. ഐറിഷ് റെയിൽ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. രാവിലെയുള്ള തിരക്ക് കുറയ്ക്കുക ലക്ഷ്യമിട്ടാണ് പുതിയ സർവ്വീസ് ആരംഭിച്ചിരിക്കുന്നത്.
രാവിലെ 6.05 ന് ദ്രോഗെഡയിൽ നിന്നായിരിക്കും സർവ്വീസ് ആരംഭിക്കുക.
ബാൽബ്രിഗൻ, സ്കെറീസ്, മലഹൈഡ് തുടങ്ങിയ സ്റ്റേഷനുകളിൽ പുതിയ സർവ്വീസിന് സ്റ്റോപ്പുകൾ ഉണ്ട്. രാവിലെയും വൈകുന്നേരങ്ങളിലും അയർലൻഡിലെ കമ്യൂട്ടർ ട്രെയിനുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടാറുള്ളത്. ജോലിക്കാരും വിദ്യാർത്ഥികളുമാണ് രാവിലത്തെ യാത്രികർ. പുതിയ സർവ്വീസ് ഇവരുടെ യാത്രാക്ലേശം കുറയ്ക്കും.
Discussion about this post

