ലിമെറിക്ക്: ലിമെറിക്കിൽ വാഹനാപകടം. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ശനിയാഴ്ച രാവിലെ ഡബ്ലിൻ റോഡിന് സമീപം ആയിരുന്നു അപകടം ഉണ്ടായത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.
അമിതവേഗത്തിലെത്തിയ വാൻ നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് വിവരം. കൗമാരക്കാരൻ ഉൾപ്പെടെ മൂന്ന് പേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. നിയന്ത്രണംവിട്ട വാൻ വഴിയരികിൽ നിർത്തിയിട്ടിരുന്ന മറ്റ് കാറുകളിലും ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ കൗമാരക്കാരൻ പുറത്തേയ്ക്ക് തെറിച്ച് വീഴുകയായിരുന്നു. കൗമാരക്കാരന്റെ പരിക്കുകളാണ് ഗുരുതരം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Discussion about this post

